91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം
വർക്കല: 91ാമത് ശിവഗിരി തീർത്ഥാടന കാലത്തിന് വെള്ളിയാഴ്ച തുടക്കമാകും. വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി അഞ്ചുവരെയാണ് ഇക്കുറി തീർത്ഥാടനം. തിക്കുംതിരക്കും ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ…
വർക്കല: 91ാമത് ശിവഗിരി തീർത്ഥാടന കാലത്തിന് വെള്ളിയാഴ്ച തുടക്കമാകും. വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി അഞ്ചുവരെയാണ് ഇക്കുറി തീർത്ഥാടനം. തിക്കുംതിരക്കും ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ…
വർക്കല: 91ാമത് ശിവഗിരി തീർത്ഥാടന കാലത്തിന് വെള്ളിയാഴ്ച തുടക്കമാകും. വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി അഞ്ചുവരെയാണ് ഇക്കുറി തീർത്ഥാടനം. തിക്കുംതിരക്കും ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്താനുമായിട്ടാണ് പരിപാടികള്‍ നേരത്തേതന്നെ ആരംഭിക്കുന്നതെന്ന് മഠം അധികൃതർ അറിയിച്ചു.
ഭക്തജനങ്ങള്‍ക്ക് അറിവുനല്‍കുന്നതിന്റെ ഭാഗമായി 29വരെ പ്രഭാഷണങ്ങളും വിശേഷാല്‍ സമ്മേളനങ്ങളും നടക്കും. 16 മുതല്‍ 20വരെ ദിവസവും രാവിലെ 10 മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തില്‍ ഗുരുധര്‍മ പ്രബോധനം നടക്കും.
21ന് രാവിലെ മുതല്‍ പാരമ്പര്യവൈദ്യ സമ്മേളനം നടക്കും. വൈദ്യ പരിശോധനയും സൗജന്യ ചികിത്സയും ഉണ്ടാകും. 22 മുതല്‍ 25 വരെ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ച് വരെ സ്വാമി സച്ചിദാനന്ദ നയിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും നടക്കും.
സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ധ്യാന സന്ദേശം നല്‍കും. സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ഥ എന്നിവര്‍ ഗുരു രചിച്ച ഹോമമന്ത്രം ഉപയോഗിച്ചുള്ള ശാന്തിഹോമത്തില്‍ പങ്കാളികളാകും. 26ന് നടക്കുന്ന സര്‍വ്വമത സമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
27ന് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണ സഭയുടെ സമ്മേളനം ഉണ്ടായിരിക്കും. 28ന് നടക്കുന്ന കുമാരനാശാന് ദേഹവിയോഗ ശതാബ്ധി സമ്മേളനം കവി വിശ്വമംഗലം സുന്ദരേശന് ഉദ്ഘാടനം ചെയ്യും. ഡോ. എം.ആര്. തമ്പാന്, പ്രഫ. സഹൃദയന് തമ്പി, മലയാലപ്പുഴ സുധന് എന്നിവര്‍ സംസാരിക്കും.
ശിവഗിരി തീര്‍ത്ഥാടന മത്സരപരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണംചെയ്യും. 29ന് ഗുരുദേവന് ശിവഗിരിയില്‍ ആരംഭിച്ച മാതൃകാപാഠശാലയുടെ ശതാബ്ദി, ശ്രീനാരായണ തീര്ത്ഥര്സ്വാമികള് ആരംഭിച്ച കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം സ്കൂളിന്റെ നവതി ആഘോഷവും ഉണ്ടാകും.
ഗുരു ധര്‍മ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍ 21ന് സര്‍വ്വമതസമ്മേളന പദയാത്രയും വൈക്കത്ത് നിന്നു24ന് വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മൃതി പദയാത്രയും പത്തനംതിട്ടയില്‍നിന്ന് കുമാരനാശാന് സ്മൃതി പദയാത്രയും ഉണ്ടായിരിക്കും.
ഇതുകൂടാതെ വിവിധ എസ്.എന്‍.ഡി.പി യൂണിയനു കളുടെയും ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നൂറിലധികം പദയാത്രകള്‍ ശിവഗിരിയില്‍ എത്തി ചേരും. ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ശിവഗിരി കണ്വെന്ഷന് സെന്റർ, ശിവഗിരി ഗസ്റ്റ്ഹൗസ്, ദൈവദശക ശതാബ്ദി മന്ദിരം, ശങ്കരാനന്ദ നിലയം, സമീപ പ്രദേശങ്ങളിലെ സ്കൂളുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.