റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 900 ത​ട​വു​കാ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി

അ​ജ്മാ​ന്‍: റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 900 ത​ട​വു​കാ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഫി​റോ​സ്‌ മ​ര്‍ച്ച​ന്റ്. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള ജ​യി​ലു​ക​ളി​ലു​ള്ള​വ​രു​ടെ ക്ഷേ​മം ല​ക്ഷ്യം​വെ​ച്ചു​ള്ള സം​രം​ഭ​ത്തി​നാ​യി 10 ല​ക്ഷം ദി​ർ​ഹ​മാ​ണ്​ അ​ദ്ദേ​ഹം…

അ​ജ്മാ​ന്‍: റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 900 ത​ട​വു​കാ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഫി​റോ​സ്‌ മ​ര്‍ച്ച​ന്റ്. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള ജ​യി​ലു​ക​ളി​ലു​ള്ള​വ​രു​ടെ ക്ഷേ​മം ല​ക്ഷ്യം​വെ​ച്ചു​ള്ള സം​രം​ഭ​ത്തി​നാ​യി 10 ല​ക്ഷം ദി​ർ​ഹ​മാ​ണ്​ അ​ദ്ദേ​ഹം സം​ഭാ​വ​ന ന​ൽ​കി​യ​ത്. ത​ട​വു​കാ​രു​ടെ മോ​ച​നം ഉ​റ​പ്പാ​ക്കാ​നും വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​വ​രെ കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും​വി​ധം പി​ഴ ഒ​ഴി​വാ​ക്കാ​ന്‍ ഈ ​തു​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ്യു​വ​ർ ഗോ​ൾ​ഡ് ഉ​ട​മ​യാ​യ മ​ർ​ച്ച​ൻ​റ് 2008ൽ ​ആ​രം​ഭി​ച്ച ‘ദി ​ഫോ​ർ​ഗോ​ട്ട് സൊ​സൈ​റ്റി’ പ​ദ്ധ​തി​യി​ലും ഭാ​ഗ​വാ​ക്കാ​യി​രു​ന്നു.

യു.​എ.​ഇ​യി​ലെ സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​രു​ടെ ക്ഷേ​മ​ത്തി​നും 20,000ത്തി​ല​ധി​കം ആ​ളു​ക​ളു​ടെ മോ​ച​ന​ത്തി​നു​മാ​യി അ​ദ്ദേ​ഹം ഇ​തു​വ​രെ 2.5 കോ​ടി ദി​ർ​ഹം സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. ത​ട​വു​കാ​രു​ടെ ക​ട​ങ്ങ​ളും പി​ഴ​യും അ​ട​ക്കു​ക, അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് വി​മാ​ന ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക എ​ന്നി​വ​ക്കാ​ണ് സം​ഭാ​വ​ന ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

ഈ ​ശ്ര​മ​ങ്ങ​ളി​ൽ ഫി​റോ​സ്‌ മ​ർ​ച്ച​ന്റി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും നി​ര​വ​ധി വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ജീ​വി​തം പു​ന​രാ​രം​ഭി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​തെ​ന്നും അ​ജ്മാ​ന്‍ പൊ​ലീ​സ് ശി​ക്ഷാ, തി​രു​ത്ത​ൽ വി​ഭാ​ഗം ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കേ​ണ​ൽ മു​ഹ​മ്മ​ദ് യൂ​സ​ഫ് അ​ൽ മ​ത്​​റൂ​ഷി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം 3000 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഫി​റോ​സ്‌ മ​ർ​ച്ച​ൻ​റ് വ്യ​ക്ത​മാ​ക്കി. ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പി​ന്തു​ണ​ക്ക്​ ന​ന്ദി​യു​ള്ള​വ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story