പത്തനംതിട്ടയിൽ കനത്ത മഴ; പാറക്കല്ല് വീടിനു മുകളിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

പത്തനംതിട്ടയിൽ കനത്ത മഴ; പാറക്കല്ല് വീടിനു മുകളിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

March 8, 2024 0 By Editor

പത്തനംതിട്ട: കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്.

മഴയേ തുടർന്നാണ് 20 മീറ്റർ ഉയരത്ത് നിന്നും പാറക്കല്ല് വീടിന്റെ അടുക്കള ഭാ​ഗത്തേക്ക് പതിക്കുകയായിരുന്നു. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ലഭിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്.