കേന്ദ്ര പൊലീസ് സേനകളിൽ എസ്.ഐ; 4187 ഒഴിവുകൾ

ഡൽഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും സബ് ഇൻസ്​പെക്ടർമാ​രെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.in, www.ssc.gov.in എന്നീ…

ഡൽഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും സബ് ഇൻസ്​പെക്ടർമാ​രെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.in, www.ssc.gov.in എന്നീ വെബ്സൈറ്റുകളിൽ. മാർച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം. മേയ് 9, 10, 13 തീയതികളിൽ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക നിലവാര പരിശോധന, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

കേരളം, കർണാടകം, ലക്ഷദ്വീപ് നിവാസികൾക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കവരത്തി, ബംഗളൂരു, ബെൽഗവി, ഹബ്ബാളി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ഷിമോഗ, ഉഡുപ്പി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷഫീസ് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല. മാർച്ച് 29 വരെ ഫീസ് അടക്കാം.

യോഗ്യത: 2024 ആഗസ്റ്റ് ഒന്നിനകം അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമെടുത്തിരിക്കണം. ഡൽഹി പൊലീസ് എസ്.ഐ തസ്തികക്ക് പുരുഷന്മാർക്ക് എൽ.എം.വി ഡ്രൈവിങ് ​ലൈസൻസുണ്ടായിരിക്കണം. കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കും പുരുഷന്മാർക്ക് ബൈക്ക്, കാർ ഡ്രൈവിങ് ലൈസൻസുണ്ടാകണം. പ്രായപരിധി 1.8.2024ൽ 20-25 വയസ്സ്. 2.8.1999ന് മുമ്പോ 1.8.2004നുശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃത വയസ്സിളവുണ്ട്. വൈകല്യങ്ങൾ പാടില്ല. നല്ല കാഴ്ചശക്തി വേണം.

പുരുഷന്മാർക്ക് ഉയരം 170 സെ.മീറ്റർ, നെഞ്ചളവ് 80-85 സെ.മീറ്റർ, (പട്ടികവർഗ വിഭാഗത്തിന് 162.5 സെ.മീറ്റർ, നെഞ്ചളവ് 77-82 സെ.മീ ) വനിതകൾക്ക് ഉയരം 157 സെ.മീറ്റർ, എസ്.ടി വനിതകൾ-154 സെ.മീറ്റർ എന്നിങ്ങനെ മതി. ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.

എൻ.സി.സി സി/ബി/എ സർട്ടിഫിക്കറ്റുള്ളവർക്ക് ബോണസ് മാർക്ക് ലഭിക്കും. ഒഴിവുകൾ: സബ്-ഇൻസ്​പെക്ടർ (എക്സിക്യൂട്ടിവ്)- ഡൽഹി പൊലീസ്. പുരുഷന്മാർ 125, വനിതകൾ 61.

അതിർത്തി രക്ഷ സേന (ബി.എസ്.എഫ്) - പുരുഷന്മാർ 847, വനിതകൾ 45; കേന്ദ്ര വ്യവസായ സുരക്ഷ സേന (സി.ഐ.എസ്.എഫ്) പുരുഷന്മാർ 1437 വനിതകൾ 160; സെൻ​ട്രൽ റിസർവ് പൊലീസ് ​ഫോഴ്സ് (സി.ആർ.പി.എഫ്) പുരുഷന്മാർ 1113, വനിതകൾ 59, ഇന്തോ തിബത്തൻ അതിർത്തി പൊലീസ് (ഐ.ടി.ബി.പി) പുരുഷന്മാർ 237, വനിതകൾ 41; സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി) പുരുഷന്മാർ 59, വനിതകൾ 3 . ഒഴിവുകളിൽ 10 ശതമാനം വിമുക്തഭടന്മാർക്ക് സംവരണം ചെയ്തിരിക്കുന്നു. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങളിൽപെടുന്നവർക്കും സംവരണം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഗ്രൂപ് ബി നോൺ ഗസറ്റഡ് കേഡറിൽ സബ് ഇൻസ്​പെക്ടറായി 35,400-1,12,400 രൂപ ശമ്പളനിരക്കിൽ നിയമിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story