മീനങ്ങാടിയില് 20 ലക്ഷം രൂപ കവര്ന്ന കേസ്: രണ്ടുപേര്കൂടി പിടിയില്
മീനങ്ങാടി: കാര് യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്ന്ന സംഭവത്തില് ഒളിവില് കഴിയുകയായിരുന്ന രണ്ട് പേരെ കൂടി മീനങ്ങാടി പൊലീസ് പിടികൂടി. കണ്ണൂര് പളളിപറമ്പ്, കാരോത്ത് വീട്ടില്…
മീനങ്ങാടി: കാര് യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്ന്ന സംഭവത്തില് ഒളിവില് കഴിയുകയായിരുന്ന രണ്ട് പേരെ കൂടി മീനങ്ങാടി പൊലീസ് പിടികൂടി. കണ്ണൂര് പളളിപറമ്പ്, കാരോത്ത് വീട്ടില്…
മീനങ്ങാടി: കാര് യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്ന്ന സംഭവത്തില് ഒളിവില് കഴിയുകയായിരുന്ന രണ്ട് പേരെ കൂടി മീനങ്ങാടി പൊലീസ് പിടികൂടി. കണ്ണൂര് പളളിപറമ്പ്, കാരോത്ത് വീട്ടില് റംഷീദിനെ (31) കണ്ണൂര് പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും കണ്ണൂര് പിണറായി സൗപര്ണ്ണികയില് സുരേഷിനെ (36) മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തു.
മീനങ്ങാടി ഇന്സ്പെക്ടര് എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസില് പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒമ്പത് പേരെ സംഭവം നടന്ന് ദിവസങ്ങള്ക്കുള്ളില് തന്നെ പിടികൂടിയിരുന്നു. മാര്ച്ച് 15ന് ഒരാളെ പിടികൂടി. 2023 ഡിസംബര് ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
എകരൂര് സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര് മീനങ്ങാടിയില് വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്ത്തി 20 ലക്ഷം രൂപ കവരുകയായിരുന്നു. കര്ണാടക ചാമരാജ് നഗറില് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയാണ് കവര്ച്ച നടന്നത്. അന്വേഷണ സംഘത്തില് എസ്.ഐ മാത്യൂ, എസ്.പി.സി.ഒമാരായ കെ..എം. പ്രവീണ്, പി.കെ. ചന്ദ്രന്, എം.എസ്. സുമേഷ് എന്നിവരുമുണ്ടായിരുന്നു.