രാഷ്ട്രീയക്കാർ വാങ്ങുന്ന പച്ചയായ കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ട്‌: മുല്ലക്കര രത്നാകരൻ

രാഷ്ട്രീയക്കാർ കുത്തക മുതലാളിമാരിൽ നിന്നു വാങ്ങുന്ന പച്ചയായ കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ടെന്ന് മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. ത്യാഗ പൂർണമായ…

രാഷ്ട്രീയക്കാർ കുത്തക മുതലാളിമാരിൽ നിന്നു വാങ്ങുന്ന പച്ചയായ കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ടെന്ന് മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു.

ത്യാഗ പൂർണമായ രാഷ്ട്രീയ പ്രവർത്തനം അന്യമായിക്കൊണ്ടിരിക്കുകയും കമ്പോള വത്കരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ കെ വി കൈപ്പള്ളിയെപ്പോലുള്ള പൊതു പ്രവർത്തകരുടെ ജീവിതം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ യുടെ ജില്ലയിലെ ആദ്യകാല നേതാവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്ന കെ വി കൈപ്പള്ളിയുടെ മൂന്നാമത്‌ ചരമവാർഷികം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം എം ജി ശേഖരൻ സ്വാഗതം ആശംസിച്ചു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌ കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജ്, അഡ്വ. തോമസ് വി റ്റി, സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അഡ്വ പി എസ് സുനിൽ, പി എസ് ബാബു, എം റ്റി സജി, ഷമ്മാസ് ലത്തീഫ്, ഓമന രമേശ്‌, കെ എസ് രാജു, അഡ്വ. പയസ് രാമപുരം, മിനി, സോളി ഷാജി എന്നിവർ പ്രസംഗിച്ചു .

English Summary: Electoral bond is bribe taken by politicians: Mullakkara Ratnakaran

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story