നവോദയ വിദ്യാലയ സമിതിയിൽ വിവിധ തസ്തികകളിലായി 1377 ഒഴിവുകൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സംഘടനയായ നവോദയ വിദ്യാലയസമിതി അതിന്റെ ആസ്ഥാനം, മേഖലാ ഓഫിസുകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിൽ 1377 ഒഴിവുകളിൽ…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സംഘടനയായ നവോദയ വിദ്യാലയസമിതി അതിന്റെ ആസ്ഥാനം, മേഖലാ ഓഫിസുകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിൽ 1377 ഒഴിവുകളിൽ നിയമനത്തിന് ദേശീയതലത്തിൽ അപേക്ഷകൾ ക്ഷണിച്ചു.

ആസ്ഥാനം ഓഫിസ് നോയിഡയിലാണ് (യു.പി). ഭോപാൽ, ചണ്ടിഗാർ, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ, പാറ്റ്ന, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് മേഖലാ ഓഫിസുകൾ. കേരളമടക്കം ഇന്ത്യയൊട്ടാകെ 650 ജവഹർ നവോദയ വിദ്യാലയങ്ങളാണുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:

വനിതാ സ്റ്റാഫ് നഴ്സ് (ഗ്രൂപ് ബി) ഒഴിവുകൾ 121; അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ 5, ഓഡിറ്റ് അസിസ്റ്റന്റ് 12, ജൂനിയർ ട്രാൻസ്ലേഷൻ ഓഫിസർ 4, ലീഗൽ അസിസ്റ്റന്റ് 1, സ്റ്റെനോഗ്രാഫർ (​ഗ്രൂപ് സി) 23, കമ്പ്യൂട്ടർ ഓപറേറ്റർ 2, കാറ്ററിങ് സൂപ്പർവൈസർ 78, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 381, ഇലക്ട്രീഷ്യൻ-കം-പ്ലംബർ 128, ലാബ് അറ്റൻഡന്റ് 161, മെസ് ഹെൽപർ-442, മൾട്ടി ടാസ്കിങ് സ്റ്റാഫ് 19. ഒഴിവുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ലഭിക്കും.

ശമ്പളനിരക്ക്, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.navodaya.gov.inൽ. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. സ്വന്തമായ ഇ-മെയിൽ ഐ.ഡി ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: വനിതാ സ്റ്റാഫ് നഴ്സ് തസ്തികക്ക് 1500 രൂപ, മറ്റ് തസ്തികകൾക്ക് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് എല്ലാ തസ്തികകൾക്കും 500 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള അവസാനതീയതി നിശ്ചയിച്ചിട്ടില്ല. അവസാന തീയതിയും അപ്ഡേറ്റുകളും വെബ്സൈറ്റിൽനിന്നും അറിയാം. ഓൺ​ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഇന്റർവ്യൂ, ഡോക്കുമെന്റേഷൻ, വെരിഫിക്കേഷൻ സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ സഹിതം സമർപ്പിക്കണം.

ദേശീയതലത്തിൽ നടത്തുന്ന മത്സരപരീക്ഷ, സ്കിൽ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെര​ഞ്ഞെടുപ്പ്. വിവിധ തസ്തികകൾക്ക് വ്യത്യസ്ത പരീക്ഷകളുണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം (കൊച്ചി), കോഴിക്കോട്, പാലക്കാട് നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story