
‘ആടുജീവിതത്തിലെ’ നജീബിന്റെ കൊച്ചുമകൾ മരിച്ചു; സിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രംശേഷിക്കെ ദുഃഖവാർത്ത
March 24, 2024ആറാട്ടുപുഴ സ്വദേശി നജീബ് അനുഭവിച്ച ദുരിതജീവിതം ‘ആടുജീവിതം’ എന്ന സിനിമയായി ദിവസങ്ങൾക്കകം പുറത്തിറങ്ങാനിരിക്കെ നജീബിന്റെ ജീവിതത്തിൽ വീണ്ടും ദുഃഖം നിറച്ച് കൊച്ചുമകളുടെ മരണം. ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരിൽ തറയിൽ നജീബിന്റെ മകൻ സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള മകൾ സഫ മറിയം മരിച്ചത്. ജന്മനാ രോഗബാധിതയായ കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് ആറാട്ടുപുഴ പടിഞ്ഞാറ് ജമാഅത്ത് പള്ളിയിൽ നടക്കും.