നാഗര്‍കോവില്‍ - കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി: 11 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: നാഗര്‍കോവില്‍ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി - നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി - നാഗര്‍കോവില്‍ സ്‌പെഷ്യല്‍…

തിരുവനന്തപുരം: നാഗര്‍കോവില്‍ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി - നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി - നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ - കന്യാകുമാരി സ്‌പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി - കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം - ആലപ്പുഴ സ്‌പെഷ്യല്‍, കൊല്ലം - തിരുവനന്തപുരം സ്‌പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.

ഇവ കൂടാതെ 14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയതായും ഈ പാതയിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റുപാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story