യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത; ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം
അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാല്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞ ആഴ്ചയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്രത കുറഞ്ഞ…
അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാല്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞ ആഴ്ചയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്രത കുറഞ്ഞ…
അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാല്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞ ആഴ്ചയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.
ഖത്തറിലും ഒമാനിലും മഴ മുന്നറയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതല്‍ നാല് അടി വരെ ഉയരത്തില്‍ തിരയടിച്ചേക്കും. ഇത് എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ട്. ഒമാനില്‍ 23 മുതലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മഴ നീളും. വിവിധ തീവ്രതയിലുള്ള മഴയും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ബുറൈമി, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ, മസ്‌കത്ത്, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലാണ് പ്രധനമായും മഴ മുന്നറിയിപ്പുള്ളത്.