നിര്‍ത്തിയിട്ട വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കരുത്; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി കടകളിലേക്കോ മറ്റാവശ്യങ്ങള്‍ക്കോ പോകരുതെന്ന് മുന്നറിയിപ്പ്. വാഹനത്തിനകത്തെ ഉയര്‍ന്ന ചൂട് കുട്ടികളില്‍ നിര്‍ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.…

വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി കടകളിലേക്കോ മറ്റാവശ്യങ്ങള്‍ക്കോ പോകരുതെന്ന് മുന്നറിയിപ്പ്. വാഹനത്തിനകത്തെ ഉയര്‍ന്ന ചൂട് കുട്ടികളില്‍ നിര്‍ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. വെയിലത്ത് നിര്‍ത്തിയിടുന്നത് ശീതീകരണ സംവിധാനമുള്ള വാഹനങ്ങളാണെങ്കിലും, വളരെ കുറച്ചുനേരം മാത്രമേ കുട്ടികളെ അകത്തിരുത്തി പോകാവൂ.
ഈ സമയം വാഹനത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാഹന ഉടമകള്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു. അവധിക്കാലമാണെങ്കിലും ക്ലാസുകള്‍ നടത്തുന്ന വിദ്യാലയങ്ങളുണ്ടെങ്കില്‍, കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വേനല്‍ച്ചൂടേറുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തിപ്പോകരുതെന്നും അതോറിറ്റി നിര്‍ദേശിക്കുന്നു.
കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂള്‍ അധികൃതര്‍, 11-നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂടേല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉച്ചവെയിലില്‍ കര്‍ഷകര്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.