കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് യുവാവ് മരിച്ചു; മോഷണ ശ്രമത്തിനിടെ എന്നു സംശയം

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് യുവാവ് മരിച്ചു; മോഷണ ശ്രമത്തിനിടെ എന്നു സംശയം

May 23, 2024 0 By Editor

കോഴിക്കോട് : കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന്‍ യൂസഫിന്റേതെന്ന് തിരിച്ചറിഞ്ഞ് പൊലിസ്. 25 വയസായിരുന്നു യൂസഫിന്. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തില്‍ മൃതദേഹം കാണുന്നത്.

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തറയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്.

എന്നാല്‍, അന്വേഷണം നടത്തിയ ശേഷമാണ് മരിച്ചത് കൊടുവള്ളി സ്വദേശി യൂസഫാണെന്ന് തിരിച്ചറിഞ്ഞത്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ട നടപടികളും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലിസ് അറിയിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam