പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എളമക്കരയിൽ

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എളമക്കരയിൽ

June 3, 2024 0 By Editor

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളാകും. രാവിലെ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും.

ടി.ജെ.വിനോദ് എംഎല്‍എ, ഹൈബി ഈഡന്‍ എംപി, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എം.പിമാരായ ജെബി മേത്തര്‍, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ ആന്റണി ജോണ്‍, അനൂപ് ജേക്കബ്, കെ.ബാബു, കെ.ജെ.മാക്സി, മാത്യു കുഴല്‍നാടന്‍, പി.വി.ശ്രീനിജിന്‍, ഉമ തോമസ്, കെ.എന്‍.ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ എന്നിവർ സംസാരിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്,  എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍.കെ.ജയപ്രകാശ്, കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍.സുപ്രിയ, എസ്ഐഇടി ഡയറക്ടര്‍ ബി.അബുരാജ്, സ്‌കോള്‍ കേരള ചെയര്‍മാന്‍ ഡോ. പി.പ്രമോദ്, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റര്‍ ബിനോയ് കെ.ജോസഫ്, എളമക്കര ഗവ. എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.വി.ബിന്ദു, പിടിഎ പ്രസിഡന്റ് കെ.കെ.ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Evening Kerala News | Latest Kerala News / Malayalam News