നെതന്യാഹുവിന് ഭീഷണി ; വെടിനിർത്തൽ നിർദേശം അംഗീകരിച്ചാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ

​ഗസ്സ: വെടിനിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ. എതിർപ്പ് മറികടന്ന്​ ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം…

​ഗസ്സ: വെടിനിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ. എതിർപ്പ് മറികടന്ന്​ ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചർച്ച തുടരാമെന്നാണ് ഇസ്രായേൽ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്.

ധ​ന​മ​ന്ത്രി ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ചും ദേ​ശീ​യ സു​ര​ക്ഷാ മ​ന്ത്രി ഇ​റ്റ​മ​ർ ബെ​ൻ​ഗ്വി​റുമാണ്​ സർക്കാരിനെ വീഴ്ത്തുമെന്ന് താക്കീത്​ നൽകിയത്​. എന്നാൽ വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്ര​തി​പ​ക്ഷ നേ​താ​വ് യാ​യ​ർ ലാ​പി​ഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്​. ലാ​പി​ഡി​ന്റെ യെ​ഷ് അ​തി​ദ് ക​ക്ഷി​ക്ക് 24 സീ​റ്റു​ണ്ട്. എന്തുവില കൊടുത്തും കരാർ നിർദേശം നടപ്പാക്കും എന്നുതന്നെയാണ്​ ബൈഡൻ ഈജിപ്​തിനും ഖത്തറിനും ഉറപ്പ്​ നൽകിയിരിക്കുന്നത്​. നി​ല​വി​ൽ ബെ​ൻ​ഗ്വി​റി​​ന്റെ ഒ​റ്റ്സ്മ യെ​ഹൂ​ദി​ത് ക​ക്ഷി​ക്ക് ആ​റും സ്മോ​ട്രി​ച്ചി​ന്റെ റി​ലീ​ജ്യ​സ് സ​യ​ണി​സം പാ​ർ​ട്ടി​ക്ക് ഏ​ഴും സീ​റ്റു​ണ്ട്. ഇ​വ ര​ണ്ടും ​പി​ന്തു​ണ​ച്ചാ​ണ് നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ നി​ല​നി​ൽ​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് യാ​യ​ർ പിന്തുണ പ്രഖ്യാപിച്ചതിനാൽ തീവ്രവലതുപക്ഷം പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ലും സ​ർ​ക്കാ​ർ സാധ്യതയില്ല.

മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​മാ​ണ് ബൈ​ഡ​ൻ മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​റാ​ഴ്ച നീ​ളു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ ഗ​സ്സ​യി​ൽ​നി​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ന്മാ​റും. അ​നു​ബ​ന്ധ​മാ​യി, ഘ​ട്ടം​ഘ​ട്ട​മാ​യി ബ​ന്ദി​ക​ളു​ടെ​യും നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ​യും മോ​ച​നം ന​ട​ക്കും. ബ​ന്ദി​ക​ളി​ൽ ആ​ദ്യം സി​വി​ലി​യ​ന്മാ​രെ​യും പി​ന്നീ​ട് സൈ​നി​ക​രെ​യു​മാ​കും വി​ട്ട​യ​ക്കു​ക. പ്ര​തി​ദി​നം 600 എ​ണ്ണ​മെ​ന്ന തോ​തി​ൽ സ​ഹാ​യ​ട്ര​ക്കു​ക​ളും ക​ട​ത്തി​വി​ടും. ഗ​സ്സ​യി​ൽ യു​ദ്ധ​വി​രാ​മ​വും പു​ന​ർ​നി​ർ​മാ​ണ​വും അ​വ​സാ​ന​മാ​യി ന​ട​പ്പാ​ക്കും. എ​ന്നാ​ൽ, ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കും​വ​രെ യു​ദ്ധം തു​ട​രു​മെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്റെ ആ​ദ്യ പ്ര​തി​ക​ര​ണം.

അതേസമയം റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. പിന്നിട്ട 24 മണിക്കൂറിനിടെ 60 മ​ര​ണം കൂ​ടിയായതോടെ ഗസ്സയിലെ ആ​കെ മരണ സംഖ്യ 36,439 ആയി. 20 നാളുകൾ നീണ്ട നരനായാട്ടിനെ തുടർന്ന്​ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ജബാലിയയിൽനിന്ന്​ 50 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്ന്​ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 120 കടന്നു. ആശുപത്രികളുടെ പ്രവർത്തനം നിലച്ചതും സഹായം ലഭിക്കാത്തതും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്​ റഫ ഉൾപ്പെടെ ഗസ്സയിൽ. റ​ഫ അ​തി​ർ​ത്തി അ​ട​ച്ച് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​ട്ര​ക്കു​ക​ൾ മു​ട​ങ്ങിയതോടെ പട്ടിണി വ്യാപിക്കുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story