പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണെന്നും സുരക്ഷാ സേന അറിയിച്ചു.…

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണെന്നും സുരക്ഷാ സേന അറിയിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പൊലീസാണ് വിവരം അറിയിച്ചത്.
കശ്മീരിലെ നിഹാമ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
തുടർന്ന് സൈന്യത്തെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടലുണ്ടായത്.
പൊലീസ്, സിആർപിഎഫ് എന്നീ സംഘങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും കശ്മീർ ഇൻസ്പെക്ടർ വികെ ബിർദി പറഞ്ഞു.