ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂന്നിലൊന്നും മരിച്ചു; വെടിനിർത്താതെ ക​ടു​ത്ത നി​ല​പാ​ടുമായി ഇസ്രായേൽ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂ​ന്നി​ലൊ​ന്നി​ലേ​റെ പേ​രും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലും മ​റ്റു​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമി നെ​ത​ന്യാ​ഹു.

ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ​ ബൈഡന്റെ വെടിനിർത്തൽ നിർദേശത്തിൽ പ്രതികരണം ലഭിച്ചിട്ടില്ലെന്ന്​ മധ്യസ്​ഥരാജ്യമായ ഖത്തർ അറിയിച്ചു. ബൈഡന്റെ നിർദേശം അംഗീകരിച്ച്​ ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന്​ യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു.

ഇസ്രായേൽ പാർലമെൻറിലെ 70 അംഗങ്ങൾ ഹമാസുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രസ്​താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ, സ്​മ്രോട്രിക്​, ബെൻ ഗവിർ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ മന്ത്രിമാർ വെടിനിർത്തൽ നീക്കത്തെ ചെറുക്കുമെന്ന്​ വ്യക്​തമാക്കി. അതിനിടെ, ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ ബ​ന്ദി​ക​ളി​ൽ നാ​ലു​പേ​ർ​കൂ​ടി മ​രി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.

റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. ആശുപത്രികളും ബേക്കറികളും നിലച്ചതു മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്​. പരിക്കേറ്റവർക്ക്​ ചികിൽസ പൂർണമായും നിഷേധിക്കപ്പെടുകയാണെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.സിറിയയിൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഇ​റാ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും കൊല്ലപ്പെട്ടു.

ഇ​റാ​ൻ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഈ​ദ് അ​ബി​യാ​ർ അ​ട​ക്കം ഏ​ഴു പേ​രാണ്​ കൊ​ല്ല​പ്പെ​ട്ടത്​. ഫലസ്​തീൻ രാഷ്​ട്രത്തെ ഔദ്യോഗികമായി പിന്തുണച്ച്​ മ​റ്റൊരു യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയും രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട പ്രമേയം സ്ലൊവേനിയൻ പാർലമെൻറ്​ പാസാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story