ദേശീയതലത്തിൽ തിരിച്ചടിക്കിടയിലും കേരളത്തിൽ ബിജെപി നടത്തിയത് വൻ കുതിപ്പ്

തിരുവനന്തപുരം: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ബിജെപി കഴിഞ്ഞില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി ആയതും…

തിരുവനന്തപുരം: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ബിജെപി കഴിഞ്ഞില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി ആയതും മൂന്നാം വട്ടം അധികാരം ഉറപ്പിച്ചതും പാർട്ടി പ്രവർത്തകർ ആഘോഷിച്ചു. സംസ്ഥാനത്തെ11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. തൃശൂര്‍ വിജയത്തിനപ്പുറം വരും തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും വിധം നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലുമടക്കം ഒമ്പത് നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. 8 മണ്ഡലങ്ങളില്‍ രണ്ടാമതെത്തി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കും പിന്നീടുള്ള നിയമസഭ തെരഞ്ഞടുപ്പിലേക്കും ബിജെപിക്ക് ആത്മ വിശ്വാസം നല്‍കുന്നതാണ് ഈ കുതിപ്പ്.

വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി. ആറ്റിങ്ങളില്‍ 31 ഉം ആലപ്പുഴയില്‍ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടി. 2004 ല്‍ മുവാറ്റുപുഴയില്‍ എന്‍ഡിഎ പിന്തുണയോടെ പിസി തോമസ് ജയിച്ചതിന്‍റെയും നിയമസഭയിലേക്ക് നേമത്തു നിന്നും ഒ രാജഗോപാലിന്‍റെ വിജയത്തിന്‍റേയും തിളക്കത്തെ മറികടക്കുന്ന വിജയം നേടാന്‍ തൃശൂരിലായി.

ഇടതു വലതു മുന്നണികളില്‍ കേന്ദ്രീകരിച്ച കേരള രാഷ്ട്രീയത്തില്‍ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പെന്നാണ് കണക്കുകൾ പറയുന്നത് . 2024 ലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. താമര ചിഹ്നത്തില്‍ ഇതാദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായത് മാത്രമല്ല മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു.

ജനങ്ങളുടെ ഈ സ്നേഹത്തിന് മുന്നില്‍ വണങ്ങുന്നു, ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനായി കഴിഞ്ഞ ദശകത്തില്‍ ഞങ്ങള്‍ ചെയ്തിരുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങളും ഇനിയും തുടരുമെന്ന് ഉറപ്പുനല്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകെ അഭിസംബോധന ചെയ്തു നടത്തിയ പ്രസം​ഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story