300 രൂപയുടെ ആഭരണം യുഎസ് വനിതയ്ക്ക് വിറ്റത് 6 കോടിക്ക്; കൊടുംതട്ടിപ്പ് ജയ്‌പുരിൽ
യുഎസ് യുവതിയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണം 6 കോടിരൂപയ്ക്ക് വിറ്റു. യുഎസ് വനിത ചെറിഷിനെയാണ് വെള്ളി ആഭരണത്തിൽ സ്വർണം പൂശി രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ കടയുടമ…
യുഎസ് യുവതിയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണം 6 കോടിരൂപയ്ക്ക് വിറ്റു. യുഎസ് വനിത ചെറിഷിനെയാണ് വെള്ളി ആഭരണത്തിൽ സ്വർണം പൂശി രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ കടയുടമ…
യുഎസ് യുവതിയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണം 6 കോടിരൂപയ്ക്ക് വിറ്റു. യുഎസ് വനിത ചെറിഷിനെയാണ് വെള്ളി ആഭരണത്തിൽ സ്വർണം പൂശി രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ കടയുടമ ഗൗരവ് സോണി പറ്റിച്ചത്. യുഎസ് എംബസി നിർദേശം നൽകിയതിനു പിന്നാലെ ജയ്പുർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏപ്രിലിൽ ആഭരണം അമേരിക്കയിൽ പ്രദർശനത്തിനു വച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്. പിന്നാലെ, ചെറിഷ് ജയ്പുരിലേക്ക് വന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുഎസ് എംബസിയുടെയും സഹായം അഭ്യർഥിച്ചു.
2022ൽ സമൂഹമാധ്യമത്തിലൂടെയാണ് കടയുടമ ഗൗരവ് സോണിയെ പരിചയപ്പെട്ടതെന്നു യുവതി പൊലീസിനോട് പറഞ്ഞു. കൃത്രിമ ആഭരണമാണെന്ന് അറിയാതെ രണ്ടു വർഷത്തിനിടെ 6 കോടിരൂപ കൈമാറി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഗൗരവിനും അച്ഛൻ രാജേന്ദ്ര സോണിക്കുമായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.