വയനാട് എം.പി രാഹുൽ ഗാന്ധി നാളെ മണ്ഡലത്തിലെത്തും

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

June 11, 2024 0 By Editor

കൽപറ്റ: വയനാട് എം.പി രാഹുൽ ഗാന്ധി ബുധനാഴ്ച മണ്ഡലത്തിലെത്തും. രണ്ടാംതവണയും പാർലമെന്‍റിലേക്ക് വിജയിപ്പിച്ച വോട്ടർമാരെ നേരിൽകാണുന്നതിനായാണ് രാഹുൽ വയനാട്ടിലെത്തുന്നത്.രാവിലെ 10.45ന് മലപ്പുറം എടവണ്ണയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് 2.30ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലും പൊതുയോഗത്തിൽ പങ്കെടുക്കും.

വയനാട്ടിന് പുറമേ യു.പിയിലെ റായ്ബറേലിയിൽ നിന്നും രാഹുൽ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുൽ വയനാട് എം.പിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ് സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിര്‍ത്തുമെന്നോ രാഹുല്‍ വ്യക്തമാക്കിയിട്ടില്ല.