ഓപ്പണിങ് കളക്ഷനിൽ മൂന്നാം സ്ഥാനംനേടി വിജയ് സേതുപതിയുടെ ‘മഹാരാജ’

ഓപ്പണിങ് കളക്ഷനിൽ മൂന്നാം സ്ഥാനംനേടി വിജയ് സേതുപതിയുടെ ‘മഹാരാജ’

June 18, 2024 0 By Editor

വിജയ് സേതുപതിയുടെ കരിയറിലെ അമ്പതാം ചിത്രമായ ‘മഹാരാജ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ട്. ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം മൂന്ന് ദിവസം കൊണ്ട് 21.45 കോടിയാണ് നേടിയത്. ചിത്രം ആദ്യ ദിനം ബോക്‌സ് ഓഫീസിൽ 4.5 കോടിയും രണ്ടാം ദിനമായ ശനിയാഴ്ച 7.58 കോടി രൂപയുമാണ് കളക്ഷൻ.

ഇന്നലെ മാത്രം 9 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഞായറാഴ്ച സിനിമയുടെ തമിഴ് ഒക്യുപൻസി ഏകദേശം 46% ആയിരുന്നു. ഓപ്പണിങ് കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ചിത്രം.

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത് ചിത്രം പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിക്കുന്നത്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രാഹകൻ ദിനേശ് പുരുഷോത്തമൻ, സംഗീതസംവിധായകൻ അജനീഷ് ലോക്നാഥ്, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിൻ്റെ ടെകിനിക്കൽ സംഘം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam