
മലയാളി യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം
June 20, 2024കോഴിക്കോട്: വ്യാഴാഴ്ച പുലർച്ചെ അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ അറേബ്യയിൽ തീപിടിത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് വിമാനത്തിനു തീപിടിച്ചത്.
തീ കണ്ടതോടെ യാത്രക്കാർ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചതായും സഹയാത്രികർ പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പവർ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതർ തടഞ്ഞുവച്ചു. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച രണ്ടുപേരെയും ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരുന്നു.