
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; ശ്രീനഗറിൽ യോഗാഭ്യാസവുമായി പ്രധാനമന്ത്രി മോദി
June 21, 2024ഡൽഹി; രാജ്യാന്തര യോഗാദിനം ആചരിച്ച് ലോകം. കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകും. ഏഴായിരത്തോളം പേർ പങ്കെടുക്കും.
തുടർന്ന് 1500 കോടി രൂപയുടെ 84 പദ്ധതികൾ അദ്ദേഹം ജമ്മു കശ്മീരിൽ ഉദ്ഘാടനം ചെയ്യും. മൂന്നാം തവണ കേന്ദ്രഭരണം ലഭിച്ച ശേഷം ആദ്യമായാണു മോദി കശ്മീരിലെത്തുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഇന്നു യോഗാദിനം ആചരിക്കുന്നുണ്ട്.
2015 മുതൽ രാജ്യാന്തര യോഗാദിനത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി യോഗാഭ്യാസത്തിനു നേതൃത്വം നൽകിയിരുന്നു. ഡൽഹി, ചണ്ഡിഗഡ്, ഡെറാഡൂൺ, റാഞ്ചി, ലക്നൗ, മൈസൂരു, ന്യൂയോർക്ക് തുടങ്ങിയവ ഇതിൽ പെടും. വാഷിങ്ടനിൽ ഇന്ത്യ എംബസി അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ യോഗാഭ്യാസം നടത്തി.