വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മലപ്പുറത്ത് 3 പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ…

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്.

ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story