തീവ്രമഴയില്‍ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം: ആയിരത്തിലേറെ പോസ്റ്റുകള്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. കൊടുങ്കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞും ആയിരത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു,നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും സാരമായ കേടുപാടുണ്ടായി. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയുടെ സ്വിച്ച് യാര്‍ഡില്‍ രണ്ടുതവണ തീവ്രമായ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഇടുക്കി - ലോവര്‍ പെരിയാര്‍ I & II, ലോവര്‍ പെരിയാര്‍ - ബ്രഹ്മപുരം ക എന്നീ 220 കെ വി ഫീഡറുകള്‍ ഓഫ് ചെയ്തിരിക്കുകയാണ്. പദ്ധതിയിലെ മൂന്ന് ജനറേറ്ററുകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മറ്റ് ഫീഡറുകള്‍ വഴി പ്രസരണം ചെയ്തുവരികയാണ്. കഠിനമായ പ്രതികൂല കാലാവസ്ഥയിലും എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപ്പകല്‍ ഭേദമില്ലാതെ കര്‍മ്മനിരതരാണ് വിതരണമേഖലയിലെ കെഎസ്ഇബി. ജീവനക്കാര്‍. മിക്കവാറും ഇടങ്ങളില്‍ ഇതോടകം തന്നെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. രൂക്ഷമായ നാശനഷ്ടമുണ്ടായ മേഖലകളില്‍ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതിയെത്തിക്കാനുള്ള കഠിനപ്രയത്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story