
ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു
July 16, 2024തിരുവനന്തപുരം: പേരൂർക്കട വഴയില ആറാംകല്ലിൽ ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് പരിക്കേറ്റു.
കൂറ്റൻ ആൽമരം കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ ഇരുവരെയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കാർ പൂർണമായും തകർന്നു.