ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റും വിധം സംസാരിച്ചാൽ പിഴ

തിരുവനന്തപുരം: ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന തരത്തില്‍ പിറകിലെ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം. എന്നാല്‍ ഈ നിയമം എങ്ങനെ നടപ്പിലാക്കണം…

തിരുവനന്തപുരം: ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന തരത്തില്‍ പിറകിലെ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം. എന്നാല്‍ ഈ നിയമം എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍.

വാഹനം ഓടിക്കുന്ന സമയത്ത് ഇരുവരും ഹെല്‍മറ്റ് ധരിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നത് ഓടിക്കുന്ന ആളുടെ ശ്രദ്ധ ഇല്ലാതാക്കുമെന്നും ഇത് റോഡില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.

ഈ രീതിയിൽ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്ന് എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ മനോജ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം വാഹനത്തിൽ ഓരേ സമയം 3 പേർ യാത്ര ചെയ്യുന്നതിനെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത് ലൈസൻസ് സസ്പൻഡ് ചെയ്യുന്നതടക്കം ഉള്ള ശിക്ഷാ നടപടികൾക്ക് കാരണമാകും. ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ലെന്നും, പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളുവെന്നും എംവിഡി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story