ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; നേട്ടം പുതിയ സ്‌കീമിലുള്ളവര്‍ക്ക്

ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; നേട്ടം പുതിയ സ്‌കീമിലുള്ളവര്‍ക്ക്

July 23, 2024 0 By Editor

ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആനുകൂല്യം. ആദായനികുതി ഇളവ് പരിധി( സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയില്‍ നിന്ന് 75000 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം.

പുതിയ നികുതി സ്‌കീം അനുസരിച്ച് വ്യക്തിഗത ആദായനികുതി നിരക്ക് ഘടന പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. പഴയ സ്‌കീമില്‍ ഉള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.