100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ബോചെയുടെ വാക്കുകള്‍ വീടും, സമ്പാദ്യവും, ഉറ്റവരും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി. ദുരന്തമുണ്ടായ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരന്തമുഖത്ത് ഇപ്പോഴും കര്‍മ്മനിരതരാണ്. ക്യാമ്പുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്.

ട്രസ്റ്റിന്റെ ആംബുലന്‍സുകളും രംഗത്തുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന ബോചെ ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story