‘മകളെ ഒരുപാട് ഇഷ്ടം, തന്‍റെ വീട് അവള്‍ക്ക് നൽകണം’; കൊലപാതകത്തെ കുറിച്ച് എല്ലാം പറഞ്ഞ് ചെന്താമര

‘മകളെ ഒരുപാട് ഇഷ്ടം, തന്‍റെ വീട് അവള്‍ക്ക് നൽകണം’; കൊലപാതകത്തെ കുറിച്ച് എല്ലാം പറഞ്ഞ് ചെന്താമര

February 5, 2025 0 By Editor
പാലക്കാട്: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പോ​ത്തു​ണ്ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ ക​ന​ത്ത സു​ര​ക്ഷ​യി​ൽ തെ​ളി​വെ​ടു​പ്പ് നടത്തി. കൊലപാതകത്തെ കുറിച്ച് കൂസലില്ലാതെ ചെന്താമര എല്ലാം പറഞ്ഞു. അ​യ​ൽ​വാ​സി പു​ഷ്പ​യെ കൊ​ല്ലാ​ൻ പ​റ്റാ​ത്ത​തി​ലു​ള്ള നി​രാ​ശ പ്ര​ക​ടി​പ്പി​ച്ച് പ്ര​തി ചെ​ന്താ​മ​ര​യു​ടെ മൊ​ഴി.

ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്‌.​പി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ത​ന്റെ കു​ടും​ബം ത​ക​രാ​ൻ പ്ര​ധാ​ന കാ​ര​ണ​ക്കാ​രി​ലൊ​രാ​ൾ പു​ഷ്പ​യാ​ണെ​ന്നും, അ​വ​രെ വ​ക​വ​രു​ത്താ​ൻ പ​റ്റാ​ത്ത​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും പ​റ​ഞ്ഞ​ത്. താ​ൻ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​ൻ പ​രാ​തി ന​ൽ​കി​യ​വ​രി​ൽ പു​ഷ്പ​യു​മു​ണ്ട്. ഇ​നി പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് പു​ഷ്പ ര​ക്ഷ​പ്പെ​ട്ട​താ​യും മൊ​ഴി ന​ൽ​കി​യ​താ​യി അ​റി​യു​ന്നു.

അ​യ​ൽ​വാ​സി​ക​ളാ​യ സു​ധാ​ക​ര​ൻ, അ​മ്മ ല​ക്ഷ്മി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ രീ​തി പ്ര​തി പൊ​ലീ​സി​നോ​ട് വി​വ​രി​ച്ചു. കൊ​ല​പാ​ത​ക​ശേ​ഷം മു​ൾ​വേ​ലി ക​ട​ന്ന് പാ​ട​വും ക​നാ​ലും വ​ഴി ര​ക്ഷ​പ്പെ​ട്ട​തും രാ​ത്രി​യാ​കും​വ​രെ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രു​ന്ന​തും പി​ന്നീ​ട് മ​ല ക​യ​റി​യ​തു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു. ആ​രെ​യും കൂ​സാ​തെ നി​ന്ന പ്ര​തി​യു​ടെ മു​ഖ​ത്ത് ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.

വീ​ടി​ന​ക​ത്ത് ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ഥ​ല​ത്തെ​ത്തി​ച്ചും തെ​ളി​വെ​ടു​ത്തു. തി​രി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​യ​ൽ​വാ​സി പു​ഷ്പ​ക്കും അ​മ്മ വ​സ​ന്ത​ക്കും പ്ര​തി​യെ കാ​ണി​ച്ചു​കൊ​ടു​ത്തു. 45 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ചെ​ന്താ​മ​ര​യെ തി​രി​കെ കൊ​ണ്ടു​പോ​യി. ആ​യു​ധം വാ​ങ്ങി​യ എ​ല​വ​ഞ്ചേ​രി​യി​ലെ വി​ൽ​പ​ന​കേ​ന്ദ്ര​ത്തി​ൽ ഇന്ന് തെളിവെടുപ്പ് നടത്തി. ചെന്താമരയെ കച്ചവടക്കാർ തിരിച്ചറിഞ്ഞു.

തെ​ളി​വെ​ടു​പ്പി​നാ​യി ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് വി​യ്യൂ​ർ ജ​യി​ലി​ൽ​നി​ന്ന് ആ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ആ​ല​ത്തൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 മു​ത​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇതിനിടെ, ഏറ്റവും പ്രിയപ്പെട്ടത് തന്റെ മകളാണെന്ന് പ്രതി മൊഴി നൽകി. തന്റെ ​വീട് മകൾക്ക് നൽകണമെന്ന ആഗ്രഹവും പൊലീസിനോട് ചെന്താമര പങ്കുവെച്ചു.

‘വെട്ടിയത് പ്രകോപനപരമായി സംസാരിച്ചതിനാൽ’

പാ​ല​ക്കാ​ട്: പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ച്ച​തി​നാ​ലാ​ണ് അ​യ​ൽ​വാ​സി​യാ​യ സു​ധാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി ചെ​ന്താ​മ​ര. സു​ധാ​ക​ര​ൻ വീ​ട്ടി​ൽ​നി​ന്ന് സ്കൂ​ട്ട​റി​ൽ പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ഴാ​ണ് ച​വി​ട്ടി നി​ല​ത്തി​ട്ട് കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​ത്. വെ​ട്ടു​ന്ന​തി​നി​ടെ അ​മ്മ ല​ക്ഷ്മി ഇ​ട​യി​ൽ വ​ന്ന​തോ​ടെ​യാ​ണ് അ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ചെ​ന്താ​മ​ര പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ശേ​ഷം ല​ക്ഷ്മി​യു​ടെ വീ​ടി​നു മു​ന്നി​ലെ വ​ഴി​യി​ലൂ​ടെ ഇ​റ​ങ്ങി മൊ​ബൈ​ലും സി​മ്മും വ​ലി​ച്ചെ​റി​ഞ്ഞു. തു​ട​ർ​ന്ന് സ​ന്ധ്യ​വ​രെ പോ​ത്തു​ണ്ടി ക​നാ​ലി​ന​ക​ത്ത് കി​ട​ന്ന​താ​യും പി​ന്നീ​ട് പാ​ട​വ​ര​മ്പി​ലൂ​ടെ ക​ട​ന്ന് കു​ള​ത്തി​ൽ കു​ളി​ച്ച​ശേ​ഷം മ​ല​യി​ലേ​ക്ക് ക​ട​ന്ന​താ​യും പ്ര​തി തെ​ളി​വെ​ടു​പ്പി​നി​ടെ വി​ശ​ദീ​ക​രി​ച്ചു. സിം ​വ​ലി​ച്ചെ​റി​ഞ്ഞ സ്ഥ​ല​ത്ത് ചെ​ന്താ​മ​ര​യും പൊ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.