
കെ കെ ശൈലജയ്‌ക്കെതിരെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ ശിക്ഷ
February 18, 2025കണ്ണൂര്‍: കെ കെ ശൈലജയ്‌ക്കെതിരായ വ്യാജ വിഡിയോ കേസില്‍ മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ. ന്യൂ മാഹി കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലമിനാണ് പിഴ ശിക്ഷ. തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ എല്‍ഡിഎഫ് സഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുസ്ലീങ്ങള്‍ വര്‍ഗീയവാദികളാണെന്ന തരത്തില്‍ കെകെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. ഈ വിഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തത്.
2024 ഏപ്രില്‍ 8 നാണ് ഈ വിഡിയോ പ്രചരിച്ചത്. സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ചാനല്‍ അഭിമുഖം എഡിറ്റ് ചെയ്തത് യുഡിഎഫ് ആണെന്നും എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.