കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍; ദുരൂഹതയെന്ന് കുടുംബം

കണ്ണൂരില്‍ യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

February 19, 2025 0 By eveningkerala

ധർമശാല: യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർ‍കോട് തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. സുനിൽ-ഗീത ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർഥിയായിരുന്നു നിഖിത. വൈശാഖ് ഓട്ടോമൊബൈൽ എൻജിനീയറായി വിദേശത്ത് ജോലിചെയ്യുകയാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

—————————————————————-

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)