ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; കൊന്നതിന് ശേഷം കാണാതായെന്ന് പരാതിയും

ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; കൊന്നതിന് ശേഷം കാണാതായെന്ന് പരാതിയും

February 20, 2025 0 By Editor

ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19-കാരനായ വാടക കൊലയാളി പിടിയിൽ. ഫെബ്രുവരി മൂന്നാണ് അജ്ഞാത മൃതദേഹം ഡൽഹി ശക്തി ന​ഗറിലെ എഫ്സിഐ ​ഗോഡൗണിന് സമീപം കണ്ടെത്തുന്നത്. പോസ്റ്റുമോർട്ടിന് ഇടയുള്ള വിരലടയാള പരിശോധനയിൽ മരിച്ചത് സോനു നാ​ഗർ ആണെന്ന് കണ്ടെത്തി. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

​ഗുലാബി ബാ​ഗ് പൊലീസ് സ്റ്റേഷനിൽ സോനുവിന്റെ ഭാ​ര്യ ഒരു മിസിം​ഗ് പരാതി നൽകിയിരിക്കുന്നതായി പൊലീസ് കണ്ടെത്തി. രണ്ടു അജ്ഞാതർ വീട്ടിലെത്തി ഭർത്താവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയെന്നായിരുന്നു പരാതി. എന്നാൽ ഇവരുടെ മൊഴിയിൽ പൊലീസിന് പൊരുത്തക്കേടുകൾ തോന്നി.

അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. സിസിടിവി ദൃശ്യങ്ങളും യുവതിയുടെയും കുടുംബത്തിന്റെയും ഫോൺ രേഖകളും പരിശോധിച്ചതോടെ ചില കാര്യങ്ങൾ വ്യക്തമാക്കി. ചിലർ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് വന്നുവെന്നും ഇവരുടെ സാന്നിദ്ധ്യം മൃതദേഹം കിടന്ന ഭാ​ഗത്ത് ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. സരിതയും അമ്മയും ചില പഞ്ചാബ് നമ്പരുകളിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി. അതിലൊന്ന് ഡൽഹിയിലെ ​ഗുലാബി ബാ​ഗ് ഏരിയയിൽ സജീവമായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ സോനു ഉൾപ്പടെയുള്ള മൂന്നുപേർ ശക്തി ന​​ഗറിലേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീടാണ് മൃതദേഹം ഇവിടെ തള്ളിയത്. സൂചനകളിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നുള്ള പരിശോധനയിൽ 19-കാരനായ ബാഗ സിംഗിനെ അറസ്റ്റ് ചെയ്തതോടെ യുവതിയുടെ കള്ളി വെളിച്ചത്തായി. സരിതയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തി.

പോലീസ് പറയുന്നതനുസരിച്ച്, സോനു നാഗറുമായുള്ള സരിതയുടേത് രണ്ടാം വിവാഹമായിരുന്നു. സ്വത്ത് തർക്കങ്ങൾ കാരണം അയാളെ ഒഴിവാക്കാൻ യുവതി പദ്ധതിയിട്ടു. ബഗ്ഗയെയും ഗുർപ്രീതിനെയും ഇതിനായി ചുമതലപ്പെടുത്തി. ഗുലാബി ബാഗിലെ സോനുവിന്റെ വസതിയിൽ വെച്ചാണ് ഇരുവരും കൊലപാതകം നടത്തിയത്, തുടർന്ന് മൃതദേഹം ശക്തിന​ഗറിൽ ഉപക്ഷേച്ചു. യുവതി ഉൾപ്പടെയുള്ള പ്രതികൾ ഒളിവിലാണ്.