
20 ലക്ഷം വിലവരുന്ന 550 ഗ്രാം എം.ഡി.എം.എയുമായി കൊണ്ടോട്ടി സ്വദേശി പിടിയിൽ
February 26, 2025 0 By eveningkeralaകൊണ്ടോട്ടി : കൊണ്ടോട്ടി പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്നു വീട്ടിൽ ആകാശ് (22) ആണ് പിടിയിലായത്. ഇയാളിൽ വിപ്പനക്കായി കൊണ്ടുവന്ന 550 ഗ്രാം എം.ഡി.എം.എയും 895 ഗ്രാം കഞ്ചാവും പിടികൂടി.
നീറാട് നെല്ലിക്കുന്ന് ഭാഗത്തു നിന്നും ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. രണ്ട് ഇലക്ട്രോണിക്ക് ത്രാസുകളും ഇയാളിൽ നിന്നും പിടികൂടു യിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉൽപാദനം എന്നിവ തടയുന്നതിനായി നടന്നു വരുന്ന പ്രത്യേക ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
രണ്ട് വർഷത്തോളമായി ലഹരി കടത്ത് സംഘത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇയാൾ ഉൾപ്പെട്ട സംഘം ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് മലപ്പുറം , കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വില്പന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയയിയിലെ വിവിധ ആപ്പുകൾ ഉപയോഗിച്ച് ആവശ്യക്കാരെ കണ്ടെത്തി ലഹരി മരുന്ന് വില്പന നടത്തി വന്നിരുന്നത്.
ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി പി.കെ. സന്തോഷ്, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി സിബി, കൊണ്ടോട്ടി ഇൻസ്പക്ടർ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സബ് ഇൻസ്പക്ടർ ജിഷിൽ ഡാൻസാഫ് ടീമംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയൻ, മുഹമ്മദ് മുസ്തഫ, സുബ്രഹ്മണ്യൻ, സബീഷ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ അജിത്ത്, അബ്ദുള്ള ബാബു എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)