
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; വെൻ്റിലേറ്ററിലേക്ക് മാറ്റി #popfrancis
March 1, 2025വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ. സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ചർദിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ മാറ്റിയത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വത്തിക്കാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 14ന് ആണ് ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോഗ്യസ്ഥി സങ്കീർണമായി എന്നാൽ ഇത് പിന്നീട് മാറുകയായിരുന്നു. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂടികാഴ്ച നടത്തിയിരുന്നു.
എന്നാൽ പിന്നീട് വീണ്ടും ആരോഗ്യനില അതീവ ഗുരുതരമെന്ന തരത്തിലുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചതായും റിപ്പോർട്ട് വന്നിരുന്നു. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയുണ്ടെന്നും വൃക്ക പ്രശ്നങ്ങൾ കണ്ടെത്തിയതിൽ ആശങ്ക വേണ്ടെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.