'പ്രണയം ഒരിക്കലും ഒളിപ്പിച്ചു വെച്ചില്ല, നാലുകുട്ടികളെ വളർത്തുന്നത് അത്ര സിംപിൾ പരിപാടി ഒന്നും അല്ലല്ലോ'; ഭാര്യയെ കുറിച്ച് അജു വർഗീസ്

‘പ്രണയം ഒരിക്കലും ഒളിപ്പിച്ചു വെച്ചില്ല, നാലുകുട്ടികളെ വളർത്തുന്നത് അത്ര സിംപിൾ പരിപാടി ഒന്നും അല്ലല്ലോ’; ഭാര്യയെ കുറിച്ച് അജു വർഗീസ്

March 6, 2025 0 By eveningkerala

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് നടൻ അജു വർഗീസ്. സഹതാരമായി ആണ് അജു കരിയർ ആരംഭിച്ചത് എങ്കിലും ഇന്ന് നായക നിരയിലേക്ക് താരം ഉയർന്നു കഴിഞ്ഞു. 2014 ൽ ആണ് അഗസ്റ്റീന മനു എന്ന കോസ്റ്റ്യൂം ഡിസൈനർ അജുവിന്റെ ജീവിത സഖി ആവുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തങ്ങളുടെ പ്രണയം രഹസ്യം ആയിരുന്നില്ല എന്നും രഹസ്യമാക്കി വയ്ക്കാനുള്ള സമയം ലഭിച്ചില്ല എന്നും പറയുകയാണ് അജു.

“ഞാൻ ഇതുവരെ അഗസ്റ്റീനയോട് എന്തുകൊണ്ടാണ് എന്നെ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചിട്ടില്ല. ഒരു പെൺകുട്ടിയുടെ ആംഗിളിൽ ആണല്ലോ ആ ചോദ്യം വരിക. ആ ആംഗിൾ എന്താണെന്ന് എനിക്കറിയില്ല. ഞങ്ങളുടെ പ്രണയം ഒരിക്കലും ഒളിപ്പിച്ചു വെക്കേണ്ട ഒരു സമയം എടുത്തില്ല. അതിനു മുൻപ് തന്നെ എൻഗേജ്മെന്റ് കഴിഞ്ഞു.

എന്റെ ഫ്രണ്ട് ശ്രാവണിന്റെ സുഹൃത്ത് ആയിരുന്നു അഗസ്റ്റീന. ശ്രാവൺ ആണ് എനിക്ക് പരിചയപ്പെടുത്തിയത്. ഞങ്ങൾക്ക് വേണ്ടി ഒരു വസ്ത്രം ഡിസൈൻ ചെയ്തത് അഗസ്റ്റീന ആണ്. അത് പ്രൊഫഷൻ ആക്കാൻ വേണ്ടി ചെയ്തത് ആണെന്ന് തോന്നുന്നു. നിവിനും എനിക്കും വേണ്ടി ഒരു ഫോട്ടോഷൂട്ടിനു വേണ്ടി ആണെന്ന് തോനുന്നു ഡ്രസ്സ് ഡിസൈൻ ചെയ്തത്. ആ പരിചയം പിന്നീട് വളരെ പെട്ടെന്ന് വിവാഹത്തിലേക്ക് എത്തി” എന്നാണ് അജു വർഗീസ് പറഞ്ഞത്.

ഇതിനു മറുപടിയായി അവതാരിക “പിന്നീട് ആ കുട്ടിയ്ക്ക് പ്രൊഫെഷനിൽ ശ്രദ്ധിക്കാൻ പറ്റിയിട്ടുണ്ടാവില്ല അല്ലേ, നാലുകുട്ടികളെ വളർത്തുന്നത് അത്ര സിംപിൾ പരിപാടി ഒന്നും അല്ലല്ലോ” എന്ന് തമാശയായി പറയുന്നുണ്ട്. ഇവാൻ, ജുവാന, ജേക്ക്, ലൂക്ക് എന്നിങ്ങിനെ നാലു മക്കൾ ആണ് അഗസ്റ്റീന – അജു വർഗീസ് ദമ്പതികൾക്ക്.