അടച്ചിട്ട വീട് തുറന്ന് 20 പവനും പണവും കവർന്നു

കോഴിക്കോട് മണ്ണൂരിൽ അടച്ചിട്ട വീട് തുറന്ന് 20 പവനും പണവും കവർന്നു

March 15, 2025 0 By eveningkerala

ക​ട​ലു​ണ്ടി: അ​ട​ച്ചി​ട്ട വീ​ട് തു​റ​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. മ​ണ്ണൂ​ർ വ​ട​ക്കു​മ്പാ​ട് റെ​യി​ലി​ന​ടു​ത്ത പ​റ​മ്പി​ൽ ഹൗ​സി​ൽ ഉ​മ്മ​ർ​കോ​യ​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് 20 പ​വ​ൻ ആ​ഭ​ര​ണവും 1,15,000 രൂ​പ​യും മോ​ഷ്ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മ​ക​ളു​ടെ ഒ​ലി​പ്രം ക​ട​വി​ലു​ള്ള വീ​ട്ടി​ൽ ഉ​മ്മ​ർ​കോ​യ​യും കു​ടും​ബ​വും നോ​മ്പു​തു​റ​ക്ക് പോ​യ​താ​യി​രു​ന്നു. വെ​ള​ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലി​ന്റെ ലോ​ക്ക് തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. മെ​യി​ൻ​ഡോ​ർ വ​ഴി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്.

ഡൈ​നി​ങ് ഹാ​ളി​ന്റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ മു​റി​യി​ൽ അ​ല​മാ​ര​ക്ക​ടു​ത്ത് വെ​ച്ച താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ഷെ​ൽ​ഫ് തു​റ​ന്ന് പ​ണ​വും വീ​ടി​ന്റെ ഒ​ന്നാം നി​ല​യി​ലു​ള്ള മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ന​ക​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്. വ​ട​ക്കു​മ്പാ​ട് ഇ​സ്സ​ത്തു​ൽ ഇ​സ്‍ലാം മ​സ്ജി​ദ് സെ​ക്ര​ട്ട​റി​യാ​ണ് ഉ​മ്മ​ർ​കോ​യ. മ​സ്ജി​ദി​ന്റെ ആ​വ​ശ്യാ​ർ​ഥം നി​ത്യ​പി​രി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ച പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​രു​ൺ കെ. ​പ​വി​ത്ര​ൻ, ഫ​റോ​ക്ക് ഡി​വി​ഷ​ൻ അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖ്, ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ശ്രീ​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ ആ​ർ.​എ​സ്. വി​ന​യ​ൻ, എ​സ്. അ​നൂ​പ് (ഫ​റോ​ക്ക്), ടി.​പി. സ​ജി (ക​ട​ലു​ണ്ടി) എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.