ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കും, മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ പ്രവർത്തകർ

ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കും, മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ പ്രവർത്തകർ

March 17, 2025 0 By eveningkerala

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന് മുൻനിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആശ വർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുകയാണ്. ഇതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാരുടെ ആവശ്യമാണ് അംഗീകരിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.