പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രാസലഹരി നൽകി അടിമയാക്കി; 5 വർഷത്തോളം പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അബ്ദുൽ ഗഫൂർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രാസലഹരി നൽകി അടിമയാക്കി; 5 വർഷത്തോളം പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അബ്ദുൽ ഗഫൂർ അറസ്റ്റിൽ

March 17, 2025 0 By eveningkerala

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ആലുങ്ങൽ അബ്ദുൽ ഗഫൂറാണ് (23) പോക്സോ കേസിൽ അറസ്റ്റിലായത്. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം നടന്നത്.

പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും 2020 മുതൽ 2025 മാർച്ച് വരെ പീഡനം തുടർന്നുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. 2020-ൽ ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു അബ്ദുൾ ​ഗഫൂറിനെ പെൺകുട്ടി പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ച യുവാവ് ലഹരിയുപയോഗിച്ച് ബന്ധത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിയുമായി പുറത്തുപോകുമ്പോൾ ഭക്ഷണം കഴിക്കാൻ കയറുകയും കുട്ടി അറിയാതെ ഭക്ഷണത്തിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ കലർത്തുകയുമായിരുന്നു യുവാവ് ചെയ്തിരുന്നത്. ഭക്ഷണത്തിൽ രാസലഹരി കലർത്തി പതിവായി നൽകിയതോടെ പെൺകുട്ടി മയക്കുമരുന്നിന് അടിമയായി. തുടർന്നായിരുന്നു പീഡനം.

ഇതിനിടെ പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും പ്രതി കൈക്കലാക്കിയിരുന്നു. കുട്ടിയുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും വാങ്ങി. നിലവിൽ കോട്ടയ്‌ക്കൽ പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി അബ്ദുൾ ​ഗഫൂർ.