
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം
March 21, 2025സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. മാര്‍ച്ച് 20ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തിയ സ്വര്‍ണം വിലയില്‍ അല്‍പം താഴ്ന്നിരിക്കുകയാണ്. മാര്‍ച്ച് 20ന് 66,480 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പന നടന്നത്. ഇതോടെ സ്വര്‍ണം വാങ്ങിക്കാനുള്ള ആഗ്രഹങ്ങളെല്ലാം പലരും മറന്നു.
എന്നാല്‍ ഇന്ന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും വരും ദിവസങ്ങളില്‍ വിലയില്‍ കുറവുവരാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയാണ് സ്വര്‍ണവിലയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
മാര്‍ച്ച് 21 വെളളിയാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയാണ്. 320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ കുറഞ്ഞത്. കഴിഞ്ഞ ദിവസം 8310 രൂപയിലെത്തിയ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 8270 രൂപയിലേക്കെത്തിയിട്ടുണ്ട്. 40 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത്.
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം തന്നെ മുട്ടന്‍ പണി നല്‍കികൊണ്ടാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. സ്വര്‍ണവില ദിനംപ്രതി കൂടുന്ന സാഹചര്യമായതിനാല്‍ തന്നെ പലരും ഇതിനോടകം തന്നെ നോ ഗോള്‍ഡ് ലുക്കുകളെല്ലാം വിവാഹത്തിന് പരീക്ഷിച്ച് തുടങ്ങി.
റെന്റല്‍ ആഭരണങ്ങള്‍ക്കും ഇപ്പോള്‍ വലിയ ഡിമാന്‍ഡ് ആണ്. വിവാഹത്തിന് അണിയാന്‍ റെന്റല്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്.