
സർവകലാശാല വാർത്തകൾ
March 25, 2025എം.ജി
ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ ലഭിക്കും
ഒന്നാംസെമസ്റ്റര്‍ യു.ജി.പി (ഓണേഴ്സ് ബി.ബി.എ, ബി.സി.എ എന്നിവ ഒഴികെ നവംബര്‍ 2024) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ഇവ സ്റ്റുഡന്റ് പ്രൊഫൈലില്‍ ലഭിക്കും.
സ്കാന്‍ചെയ്ത പകര്‍പ്പിന് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കാനാകൂ.
പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് ഫീസടച്ച് മാര്‍ച്ച് 31വരെ സ്റ്റുഡന്റ് പ്രൊഫൈല്‍ (edp.mgu.ac.in)മുഖേന അപേക്ഷിക്കണം.സ്കാന്‍ചെയ്ത പകര്‍പ്പുകള്‍ പരിശോധിച്ചശേഷം പരാതികള്‍ ഉള്ളവര്‍ക്ക് സൂക്ഷ്മപരിശോധന നടത്തുന്നതിന് ഫീസടച്ച് 31വരെ സ്റ്റുഡന്റ് പ്രൊഫൈല്‍ മുഖേന അപേക്ഷിക്കാം. പരാതി സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷ നല്കുമ്പോള് പോര്‍ട്ടലില്‍ വ്യക്തമാക്കണം. വിവിധ വിഷയങ്ങളുടെ പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മപരിശോധനയും ആവശ്യമുള്ളവര്‍ എല്ലാ സേവനങ്ങളും ഒന്നിച്ച് സെലക്ട് ചെയ്ത് അപേക്ഷിക്കണം.
ഒരുതവണ പുനര്‍മൂല്യനിര്‍ണയത്തിനോ സൂക്ഷ്മപരിശോധനക്കോ ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് പിന്നീട് അതേ വിഷയത്തിന്റെയോ മറ്റു വിഷയങ്ങളുടെയോ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷ നല്കാന് കഴിയില്ല. ഒരുതവണ സമര്‍പ്പിച്ച അപേക്ഷ എഡിറ്റ് ചെയ്യാനോ വീണ്ടും സമര്‍പ്പിക്കാനോ സാധിക്കില്ല.
പ്രോജക്ട് വൈവ
ആറാംസെമസ്റ്റര്‍ ബി.എ കോര്‍പറേറ്റ് ഇക്കണോമിക്സ് മോഡല്‍ -മൂന്ന് (പുതിയ സ്കീം-2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷ ഏപ്രില്‍ 24ന് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
ആറാംസെമസ്റ്റര്‍ ബി.എ ഇക്കണോമിക്സ് മോഡല്‍-രണ്ട് (പുതിയ സ്കീം-2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സിചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷ ഏപ്രില്‍ 22 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
മൂന്നംസെമസ്റ്റര് എം.എസ്.സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2023 അഡ്മിഷന് റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സിചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മെഴ്സിചാന്‍സ്, 2018 അഡ്മിഷന് അവസാന മെഴ്സിചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 21ന് നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷ തീയതി
ഒന്നാംസെമസ്റ്റര്‍ ത്രിവത്സര യൂനിറ്ററി എല്‍എല്‍.ബി (2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മെഴ്സിചാന്‍സ്) ത്രിവത്സര എല്‍എല്‍.ബി (2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2015, 2016 അഡ്മിഷനുകള്‍ അവസാന മെഴ്സിചാന്‍സ്-അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും.