റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

March 25, 2025 0 By eveningkerala

കോഴിക്കോട്: താമരശ്ശേരിയിൽ റോഡിൽ വീണ മാങ്ങ എടുക്കുന്നവർക്കിടയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

അമ്പായത്തോട് അറമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്.

പുലർച്ചെ അഞ്ച് മണിയോടെ താമരശ്ശേരി അമ്പായത്തോടായിരുന്നു അപകടം. റോഡിലേക്ക് ഒ‍ടിഞ്ഞു വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ പറിച്ചു കൊണ്ടിരിക്കെ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് ബസ്.