കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

April 28, 2018 0 By Editor

ചങ്ങനാശേരി: കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപം ഗോപി(65)യെയാണു തലക്കടിയേറ്റ് രക്തം വാര്‍ന്നൊഴുകി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന്റെ സമീപത്തുനിന്ന് ഒരു ഇഷ്ടികയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ ചങ്ങനാശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.