നേന്ത്രപ്പഴം വിളയിച്ചത്

നേന്ത്രപ്പഴം വിളയിച്ചത്

May 3, 2018 0 By Editor

നേന്ത്രപ്പഴം കുട്ടികള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ടല്ലോ. എന്നാല്‍ ഭൂരിഭാഗം കുട്ടികള്‍ക്കും പഴം പുഴുങ്ങിയതിനോട് വലിയ താത്പര്യം കാണില്ല. അത്തരം കുട്ടികളെ കഴിപ്പിക്കാനായി നേന്ത്രപ്പഴം പുതിയ രൂപ്പത്തില്‍ നല്‍കാം.

ആവശ്യമുള്ള സാധനങ്ങള്‍:

നേന്ത്രപ്പഴം പഴുത്തത് മൂന്നെണ്ണം (പഴുപ്പ് കൂടുന്തോറും രുചിയും കൂടും)
പഞ്ചസാര 3 ടേബ്‌ള് സ്പൂണ്‍
നെയ്യ് ഒന്നര ടീസ്പൂണ്‍
ഏലക്കായ പൊടിച്ചത് നാല് ടീസ്പൂണ്‍
തേങ്ങപ്പാല് (തലപ്പാല്) അരക്കപ്പ്
ഉണക്ക മുന്തിരി ആവശ്യത്തിന്‍
അണ്ടിപ്പരിപ്പ് ആവശ്യത്തിന്‍

ഉണ്ടാക്കുന്ന വിധം:

ആദ്യം ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയെടുക്കുക. അടുത്തതായി െഫ്രെപാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും കശുവണ്ടിയും വറുത്തെടുത്ത് മാറ്റിവെക്കാം. അതിനുശേഷം ഈ നെയ്യിലേക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ട് ഒന്ന് വഴറ്റുക. അതിനുശേഷം ഇതിലേക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക. ഇനി ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൗണ് നിറമാകുന്നതുവരെ ഇളക്കുക (പഞ്ചസാര ഉരുകിച്ചേരണം, അതുവരെ ഇളക്കുക). നല്ല ബ്രൗണ് നിറമായാല്‍ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങിവെക്കാം.