പെര്‍ള: സ്വര്‍ഗ പാലത്തിന്റെ കൈവരിയും തൂണുകളും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര അപകടത്തിലായി. പെര്‍ളയില്‍ നിന്നും സ്വര്‍ഗ വഴി കര്‍ണാടകയിലെ പുത്തൂരിലേക്കുള്ള അന്തര്‍ സംസ്ഥാന പാതയില്‍ സ്വര്‍ഗയിലാണ് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് കുഴികള്‍ രൂപപെടുകയും കമ്പികള്‍ ദ്രവിച്ച് കല്ലുകള്‍ ഇളകിയ നിലയിലുമാണ്. ഇതുവഴി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഉള്‍പ്പെടെ അനേകം വാഹനങ്ങളാണ് കടന്നുപോകുന്നത്. കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പുതുക്കി നിര്‍മിക്കണമെന്ന ആവശ്യത്തിനു മുന്നില്‍ അധികാരികള്‍ കണ്ണടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്തിലൂടെ...
" />