ഇടവേളയ്ക്കു ശേഷം ഫോർട്ടുകൊച്ചിയിൽ വീണ്ടും കടൽ കയറുന്നു

ഇടവേളയ്ക്കു ശേഷം ഫോർട്ടുകൊച്ചിയിൽ വീണ്ടും കടൽ കയറുന്നു

April 27, 2021 0 By Editor

ചെറിയ ഇടവേളയ്ക്കു ശേഷം ഫോർട്ടുകൊച്ചിയിൽ വീണ്ടും കടൽ കയറുന്നു. ഇക്കുറി തെക്കുഭാഗത്തെ കടപ്പുറമെല്ലാം കടൽ വിഴുങ്ങുകയാണ്.വടക്കോട്ട് നീങ്ങുന്തോറും കടൽഭിത്തികളോടു ചേർന്ന് പലയിടത്തും കടൽത്തീരം രൂപപ്പെട്ടിരുന്നു. അവയൊക്കെയാണ് വീണ്ടും നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിൽ ‘ഇത്തിൾ’ നിറഞ്ഞുകിടന്ന കടപ്പുറവും പൊടുന്നനെ കടലെടുത്തു. മഴയും കാറ്റുമൊന്നുമില്ലാത്ത കാലത്തും കടപ്പുറത്തേക്ക് കടൽ വീശിയടുക്കുകയാണ്. ഈസമയത്ത് വെള്ളം കൂടുതൽ കയറുന്നത് പതിവില്ലാത്തതാണ്. അതേസമയം, വടക്കുഭാഗത്ത് കുറേസ്ഥലത്ത്‌ കടപ്പുറം ശേഷിക്കുന്നുണ്ട്. ഫോർട്ടുകൊച്ചിയിൽ, നോക്കിയിരിക്കെ കര കാണാതാകുന്നതും വീണ്ടും തിരികെ വരുന്നതും പതിവു സംഭവമായി മാറുകയാണ്. കൊറോണ ശക്തമായതിനാൽ കടപ്പുറത്തേക്ക് ആളുകൾ വരുന്നില്ല. കുറച്ചുദിവസമായി പ്രഭാത നടപ്പുകാരുമില്ല. വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.