തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ഭ​വി​ഷ്യ​ത്ത് നേ​രി​ട​ണ​മെ​ന്ന് എം.​എ ബേ​ബി

തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ഭ​വി​ഷ്യ​ത്ത് നേ​രി​ട​ണ​മെ​ന്ന് എം.​എ ബേ​ബി

October 31, 2020 1 By Editor

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും എ​തി​രാ​യി ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ ആ​ക്ര​മ​ണ​മ​ത്തെ ചെ​റു​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ വാ​ദി​ക​ളു​ടെ സു​പ്ര​ധാ​ന ക​ട​മ​യാ​ണെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി.
‘ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് ഖ്യമന്ത്രിയുടെ ഓഫീസില്‍പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ്. പക്ഷേ, അതിന്റെ പേരില്‍ സിപിഐഎമ്മിനെ .തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീര്‍ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങള്‍ക്കുള്ളിലായതിനാല്‍ തന്നെ അത് തകര്‍ത്തുകളയാന്‍ ആര്‍ എസ് എസിനാവില്ല’ ബേബി വ്യക്തമാക്കി.