പിണറായി ദുരൂഹ മരണങ്ങള്‍: അന്വേഷണം വഴിത്തിരിവിലേക്ക്, കുട്ടികളിടെ അമ്മ കസ്റ്റഡിയില്‍

കണ്ണൂര്‍: പിണറായിലെ ദുരൂഹ മരണങ്ങളുടെ അന്വേഷണം വഴിത്തിരിവിലേക്ക്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയായ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിലെ നാല് പേരുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തിലെ ശേഷിച്ച ഏക അംഗമാണിവര്‍.

സൗമ്യയുടെ മാതാപിതാക്കളായ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് ചെറിയ അളവില്‍ പോലും ഉള്ളില്‍ ചെന്നാല്‍ രക്തസമ്മര്‍ദ്ദം താഴുകയും ഛര്‍ദ്ദിയും ശ്വാംസംമുട്ടലും മൂലം ശരീരം അപകടാവസ്ഥയിലാവുകയും ചെയ്യും.

ഇതിനിടെ സൗമ്യയും ഛര്‍ദിയെത്തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തലശേരി എ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *