കാലിഫോര്‍ണിയ വെടിവെപ്പ്: അക്രമി ആത്മഹത്യ ചെയ്തു

കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്തു. അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ട്രാവലിങ്ങ് കമ്പനിയിലേക്ക് ചെന്ന് അവിടെ ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ശേഷം…

കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്തു.
അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ട്രാവലിങ്ങ് കമ്പനിയിലേക്ക് ചെന്ന് അവിടെ ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ശേഷം ഇയാള്‍ ആദ്യം സ്വന്തം ഭാര്യയെ വെടിവെച്ചുകൊല്ലുകയും തുടര്‍ന്ന് ഇയാളുമായി തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു കൊന്നുവെന്ന് കെന്‍ കൗണ്ടി ഷെരിഫ് ഡോണി യങ്ബ്ലഡ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഒരു വീട്ടിലേക്ക് ഇടിച്ചു കയറി രണ്ടുപേരെക്കൂടി വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

അക്രമി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. അതിനിടയില്‍ അക്രമി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അക്രമത്തിനു പിന്നിലെ പ്രേരണ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story