മാലിന്യ വാഹിനിയായി കുണ്ടുകാട് വട്ടായി ക്വാറി

മാലിന്യ വാഹിനിയായി കുണ്ടുകാട് വട്ടായി ക്വാറി

November 24, 2018 0 By Editor

വടക്കാഞ്ചേരി: കുണ്ടുകാട് വട്ടായി ക്വാറി ജലാശയം മാലിന്യ വാഹിനിയായി മാറി.സാമൂഹ്യ വിരുദ്ധരുടെവിഹാരകേന്ദ്രമായി മാറി ഈ പ്രദേശം. ആഴവും പരപ്പുമേറിയ ജലാശയത്തിലേക്ക് ചാക്കു കണക്കിനാണ് മാലിന്യങ്ങൾ തള്ളുന്നത്. മാലിന്യം തള്ളരുത് എന്നും നീരിക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നുമുള്ള അധികൃതരുടെ  അറിയിപ്പ് ബോർഡിനെ തീർത്തും അവഗണിച്ചാണ് ജലാശയത്തിൽ ടൺ കണക്കിന് മാലിന്യം തള്ളുന്നത് . ദുർഗന്ധം വമിക്കുന്ന നിരവധി ചാക്കുകൾ വെള്ളത്തിൽ ഒഴുകി നടക്കുകയാണ്. അറവു മാലിന്യം ഉൾപ്പടെയുള്ള മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനാൽ വരും നാളുകളിൽ പ്രദേശത്ത് മാരക രോഗങ്ങൾ പടരുമോ എന്ന ഭയാശങ്ക നാട്ടുകാർ മറച്ചുവെക്കുന്നില്ല . രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ  ആളൊഴിഞ്ഞ സമയങ്ങളിൽ ക്വാറിയുടെ മുകൾ ഭാഗത്ത് നിന്നും മാലിന്യം വാഹനങ്ങളിൽ കൊണ്ട് വന്ന് തള്ളുകയാണ് ചെയ്യുന്നതെന്ന് ആരോപണവും ജനങ്ങൾക്കിടയിലുണ്ട്.

റിപ്പോർട്ട് : സിന്ദൂര നായർ