സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; ഇതുവരെ സൂര്യാതപമേറ്റത്  304 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; ഇതുവരെ സൂര്യാതപമേറ്റത് 304 പേര്‍ക്ക്

March 29, 2019 0 By Editor

സംസ്ഥാനത്ത് ഇന്നും താപനില ഉയരും. ഇതുവരെ 304 പേര്‍ക്ക് സൂര്യാതപവും 4 പേര്‍ക്ക് സൂര്യാഘാതവും ഏറ്റു. ഈ മാസം 30 വരെ അതീവ ജാഗ്രത തുടരാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം ഇടുക്കി , വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വെര എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടുയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിപ്പ് നല്‍കി.